Munavira Vakayil
Munavira Vakayil
Sub Editor, NowNext

ഇന്ന് യുവാക്കളായ ഒരുപാട് പേര്‍ എയര്‍ ഹോസ്റ്റസ് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. ആധുനിക കാലത്ത് നിരവധി സാധ്യതകളുള്ളതും വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതുമായ കോഴ്‌സാണിത്.

ആകാശ യാത്രകളില്‍, അല്ലെങ്കില്‍ വിമാനത്തിനകത്ത് നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സുരക്ഷിതമായ യാത്രക്ക് നമ്മെ സഹായിക്കുന്നവരാണ് എയര്‍ ഹോസ്റ്റസ് എന്നത്. ഒരു വിമാനത്തില്‍ ഇങ്ങനെയുള്ള തൊഴിലാളികള്‍ നിര്‍ബന്ധമാണ്. അവിയേഷനും ഹോസ്പിറ്റാലിറ്റി മാനേജ് മെന്റുമെല്ലാം ഇതിന്റെ ഭാഗമായി പറയപ്പെടുന്നു. യാത്ര സുഖകരമാക്കുന്നതിന് യാത്രക്കാര്‍ ആവശ്യപ്പെടുന്ന എല്ലാ അധിക സഹായവും ഒരു എയര്‍ ഹോസ്റ്റസ് നല്‍കുന്നു. തൊഴിലിന്റെ ഭാഗമായി വളരെയധികം ആകാശ യാത്രകള്‍ ചെയ്യാനും, വിമാന കമ്പനികളുടെ ചെലവില്‍ ആഢംബര ഹോട്ടലുകളില്‍ താമസിക്കാനുള്ള അവസരവും എയര്‍ ഹോസ്റ്റസ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നു.

എയര്‍ ട്രാഫിക്കിന്റെ വര്‍ദ്ധനവും ‘ ഓപ്പണ്‍ സ്‌കൈ പോളിസി ‘ സ്വീകരിച്ചതും വിവിധ ആഭ്യന്തര അന്തര്‍ ദേശീയ വിമാന കമ്പനികളുടെ ആവിര്‍ഭാവത്തിലേക്ക് നയിച്ചതോടെ എയര്‍ ഹോസ്റ്റസ് അക്കാദമികളുടെ വലിയ വളര്‍ച്ചക്ക് ഇത് കാരണമായി. അങ്ങനെ യുവാക്കള്‍ക്കിടയില്‍ എയര്‍ ഹോസ്റ്റസ് എന്നത് വളരെ പ്രചാരത്തിലാവുകയും നിരവധി പേര്‍ താല്‍പര്യപൂര്‍വ്വം ഇത് പഠിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു.

താല്‍പര്യത്തോടെ പഠിക്കുന്നവര്‍ക്ക് വളരെ രസകരമായി പഠിക്കാവുന്ന കോഴ്‌സാണിത്. ഇതിന് നിരവധി കോഴ്‌സുകളും ലഭ്യമാണ്.

ഡിപ്ലോമ കോഴ്‌സുകള്‍
  • Diploma in Air Hostess Training
  • Diploma in Aviation and Hospitality Management
  • Diploma in Aviation Hospitality and Travel Management
  • Diploma in Global Aviation and Hospitality Management
സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
  • Certificate Course in Air Hostess/ Flight Purser
  • Certificate Course in Aviation Hospitality & Travel Management
  • Certificate Course in Aviation Management
  • Certificate Course in Hospitality Travel and Customer Service
  • Certiicate Course in International Airlines and Travel Management

Ground Operations, Airline Management, Airline Administration, Airline Checking, Cabin Crew Training തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസേഷൻ കോഴ്സും  ചെയ്യാവുന്നതാണ്.

പത്താം ക്ലാസ് പ്ലസ് ടു പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദമായി ഹോട്ടല്‍ മാനേജ്മെന്റോ, ടൂറിസം കോഴ്‌സ് ചെയ്തോ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ ചെയ്യാം.

സീനിയര്‍ ഫ്ലൈറ്റ് അറ്റെന്‍ഡന്റ്, ഹെഡ് അറ്റെന്‍ഡന്റ്, ഗ്രൗണ്ട് ഹോസ്റ്റസ്, ചെക് ഹോസ്റ്റസ്, എയര്‍ ഹോസ്റ്റസ് ട്രൈനര്‍, എയര്‍ലൈന്‍ മാനേജ്‌മെന്റ്, ട്രാവല്‍ ഏജന്റ് തുടങ്ങിയ തൊഴില്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷം പ്രവര്‍ത്തിക്കാം.

പഠന ശേഷം നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭിക്കാവുന്ന കോഴ്‌സാണിത്. വ്യോമായന മേഖലയിലെ എയര്‍ ഹോസ്റ്റസുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ഇവര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. എക്‌സ്പീരിയന്‍സിനനുസരിച്ച് ഉയര്‍ന്ന വരുമാനവും ലഭിക്കുന്നു. തുടക്കകാരയവര്‍ക്ക് 16,000 മുതല്‍ 30,000 രൂപ വരെ  വേതനം ലാഭിക്കാം. വിദേശ വിമാന കമ്പനികളുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ലാഭകരമായ വേതനവും പ്രതീക്ഷിക്കാം.

ആഭ്യന്തര വ്യോമയാന മേഖലയില്‍, ജെറ്റ് എയര്‍വേയ്‌സ്, കിങ്ങ് ഫിഷര്‍ എയര്‍ലൈന്‍സ്, പൊതു മേഖലയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് തുടങ്ങിയവരാണ് റിക്രൂട്ട്‌മെന്റ് മേഖലയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്. അന്താരാഷ്ട്ര മേഖലയില്‍ സിംഗപൂര്‍ എയര്‍ലൈന്‍സ്. ബ്രിട്ടീഷ് എയര്‍വേയ്‌സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, ഖത്തര്‍ എയര്‍വേയ്‌സ്, ഫ്‌ളൈ എമിറേറ്റ്‌സ് എന്നിവയാണ് മികച്ച റിക്രൂട്ടര്‍മാര്‍.

വ്യത്യസ്ത എയര്‍ലൈനുകള്‍ അവരുടെ ഓപ്പണിങ്ങ് പരസ്യം ചെയ്യുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവയ്ക്കായി ലുക്ക് ഔട്ട് സൂക്ഷിക്കുകയും സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ച് അപേക്ഷിക്കയും ചെയ്യാം. എയര്‍ ഹോസ്റ്റസ് എന്ന നിലയില്‍ കരിയര്‍, സാധാരണയായി എട്ട് മുതല്‍ പത്ത് വര്‍ഷം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ പരിചയ സമ്പന്നരായ ക്യാബിന്‍ ക്രൂ വിജയകരമായി ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോട്ടലുകള്‍, ബഹുജന മാധ്യമങ്ങളില്‍ എല്ലാം കരിയര്‍ ആഗിരണം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!