തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തുന്ന മെഗാ തൊഴിൽ മേളയാണ് Transcend 2019. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ, വിദ്യഭ്യാസ, സംരംഭക മാധ്യമമായ NowNext ആണ് Transcend 2019 ന്റെ Strategic Partner.

കേരളത്തിലങ്ങോളമിങ്ങോളമുള്ള അനേകായിരം ഉദ്യോഗാർത്ഥികൾ ഈ തൊഴിൽ മേളയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഒക്ടോബർ 15 ന് തൃശൂർ ജില്ലയിലെ ശ്രീ കേരള വർമ്മ കോളേജ് ക്യാമ്പസിൽ നടക്കുന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിലായി കേരളത്തിനകത്തും പുറത്തും നിന്നായി 20– ൽ പരം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.

എഞ്ചിനീയറിംഗ്, ഐ ടി, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിങ് തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലായി 500 ൽപരം ഒഴിവുകളാണ് Transcend 2019 മുന്നോട്ടുവെക്കുന്നത്. അതിലുപരി, വിവിധമേഖലകളിലെത്തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒട്ടനവധി കമ്പനികൾ തൊഴിലന്വേഷകരെ തേടി എവിടെയെത്തും.

ഈ മെഗാ തൊഴിൽമേളയിലേക്കുള്ള ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ പൂർണമായും സൗജന്യമായിരിക്കും. താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ കയറി തൊഴിൽദാതാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Venue: Sri Kerala Varma College, Thrissur

Event Starts At: 09:00 AM

For Candidate Registration: Click Here

For Employer Registration: Click Here

Leave a Reply