സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 11 ഐ.ടി.ഐ കളിലെ 12 ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായി 240 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 

10-ാം ക്ലാസാണ് അടിസ്ഥാന യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 150 രൂപ പ്രതിമാസ സ്‌റ്റൈപന്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തില്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, സിനിമംഗളം, 17/653(3), ഫയര്‍സ്റ്റേഷന്‍ റോഡ്, പാലക്കാട് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 16 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.labourwelfarefund.in ല്‍ ലഭിക്കും. ഫോണ്‍-0491 2505135.

Leave a Reply