ഡൽഹി സർക്കാരിനു കീഴിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലെ 8 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗത്തിന് ആറും എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഓരോന്നുവീതം ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, ഒരുവർഷത്തെ ഫോട്ടോഗ്രാഫി ഡിപ്ലോമ കോഴ്സ്, ഒരുവർഷത്തെ ഫോട്ടോഗ്രാഫി പരിചയം എന്നിവയാണ് യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.fsl.delhi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 1.

Leave a Reply