യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013). 1979 മുതൽ 1990 വരെയാണ് ഇവർ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. 1975 മുതൽ 1990 വരെയുള്ള കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വം വഹിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലും പ്രവർത്തിച്ച ഒരേയൊരു വനിതയാണിവർ. “ഉരുക്കുവനിത” (The Iron Lady), “മാഡ് മാഗി” എന്നീ വിളിപ്പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു.

പലചരക്കു കടക്കാരന്റെ മകളായി ജനിച്ച്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ വളർന്ന മാർഗരറ്റ് താച്ചർ ബ്രിട്ടീഷ് രാഷ്ടീയത്തിലെ എക്കാലത്തേയും വലിയ വ്യക്തിത്വങ്ങളിൽ ഒരുവളായാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടീഷ് ചരിത്രം തിരുത്തിക്കുറിച്ച ആദ്യത്തെ വനിത പ്രധാനമന്ത്രിയും മാർഗരറ്റ് താച്ചറായിരുന്നു. കൺസർവേറ്റീവ് പാർട്ടി നേതാവെന്ന നിലയിൽ തുടർച്ചയായ മൂന്നു തെരെഞ്ഞെടുപ്പുകളിൽ വിജയിച്ച താച്ചർ 1979- മുതൽ 1990 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1925- ൽ ലങ്കാ ഷെയറിൽ ജനിച്ച താച്ചറിന്റെ തുടക്കം പല ചരക്കുകടയിൽ നിന്നായിരുന്നു. തുടർന്നു റിസർച്ച് കെമിസ്റ്റ് ആയി. ഒടുവിൽ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം വരെ ആ വനിതയെ കാത്തു നിന്നു. ചരിത്രം തിരുത്തിയ ആ ഉരുക്കു വനിതയുടെ ജീവിതം നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു.

See the source image
Photo credit : The daily telegraph

രാഷ്ട്രീയത്തിലേക്കു വന്ന ഈ മുൻ രസതന്ത്ര ഗവേഷകയെ അംഗീകരിക്കാൻ ആദ്യം ബ്രിട്ടീഷുകാർ തയ്യാറായില്ല. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി 1950 ലും 51 ലും പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ പാർട്ടി അധികാരത്തിലെത്തിയപ്പോൾ അവർ വിദ്യാഭ്യാസ കാര്യങ്ങൾക്കും, ശാസ്ത്ര കാര്യങ്ങൾക്കും വേണ്ടിയുള്ള സ്‌റ്റേറ്റ് സെക്രട്ടറിയായി. സ്വന്തം പാർട്ടി നേതാക്കളേക്കാൾ ജനപിന്തുണയാണ് താച്ചറെ ആദ്യ ഘട്ടങ്ങളിൽ സഹായിച്ചത്. താച്ചറുടെ നിർദ്ദേശങ്ങൾക്ക് സഹപ്രവർത്തകരുടെ ഇടയിൽ നിന്നു പോലും രൂക്ഷമായ എതിർപ്പുണ്ടായി. തൊഴിലാളി യൂണിയനുകൾക്കെതിരെ അവർ സ്വികരിച്ച നിലപാട് രൂക്ഷമായി വിമർശനം ക്ഷണിച്ചു വരുത്തി. പലപ്പോഴും എലിസബത്ത് രാജ്ഞിയോട് പോലും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചു. ഇതു ബ്രിട്ടന്റെ ഭരണഘടന പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന അഭ്യൂഹങ്ങൾ പരത്തി.

പോൾ ടാക്സ് ഏർപ്പെടുത്തിയത് മൂലം 1990-ൽ ജോൺ മേജർക്ക് പ്രധാനമന്ത്രി കസേര ഒഴിഞ്ഞ്‌ കൊടുക്കും വരെ കൺസർവേറ്റീവ് പാർട്ടിയുടെയും, ലോക രാഷ്ട്രങ്ങളുടേയും നേതൃത്വത്തിൽ താച്ചർക്ക് മറുവാക്കില്ലായിരുന്നു. 1982-ൽ അർജന്റീനയ്ക്കെതിരെ ഫോക്ക്ലാൻഡ് യുദ്ധവിജയം ബ്രിട്ടനിൽ അവരുടെ ജനപ്രീതി ഉയർത്തി യഥാസ്തിക നയങ്ങൾ അടിച്ചേൽപ്പിച്ച അവരുടെ ഭരണശൈലി പൊതുവിൽ താച്ചറിസം എന്നറിയപ്പെട്ടു. പൊതുമേഖല പൂർണ്ണമായും സ്വകാര്യവത്കരിക്കുകയും, തൊഴിലാളി സംഘടനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. റഷ്യയുമായി ഉണ്ടാക്കിയ അടുപ്പവും ഏറെ വിമർശനങ്ങൾക്ക് കാരണമായി. 1990-ൽ ജോൺ മേജർക്കു പ്രാധാനമന്ത്രി കസേര ഒഴിഞ്ഞു കൊടുത്ത താച്ചറുടെ അവസാന കാലം ദുരിതം നിറഞ്ഞതായിരുന്നു. സജീവ രാഷ്ടീയം മതിയാക്കിയ മാർഗരറ്റ് താച്ചർ വൈകാതെ മറവിരോഗത്തിന്റെ പിടിയിലായി. നിരവധി തവണ പക്ഷാഘാതമുണ്ടായി. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ പൊതു സ്ഥലങ്ങളിൽ കണ്ട താച്ചറെ ഓർത്ത് ആരാധകർ നെടുവീർപ്പിട്ടു. 2013 ഏപ്രിൽ 8-ന് പക്ഷാഘാതത്തെത്തുടർന്ന് താച്ചർ അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!