മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കുന്നു. പ്രതിമാസ വേതനം 10,000 രൂപ ലഭിക്കും. ജി.എന്‍.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസ്സല്‍ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 24 ന് രാവിലെ 10.30ന് ജില്ലാ മെഡില്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചക്ക് ഹാജരാകണം. മലപ്പുറം ജില്ലയില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446456534.

Leave a Reply