Munavira Vakayil
Munavira Vakayil
Sub Editor, NowNext

രൂപകല്‍പ്പനയില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളും സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളുമെല്ലാം നിരവധിയുണ്ട്, എന്നാല്‍ ടെക്‌സ്‌റ്റൈല്‍ രൂപകല്‍പ്പനയ്ക്കായി ഒരു ബിരുദ കോഴ്‌സ് ഉള്ളതായി പലര്‍ക്കും അറിയില്ല.

ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് വിഭാഗത്തിലെ ടെക്‌സ്‌റ്റൈല്‍ ബിരുദമെന്നത് വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലയുടെ സര്‍ഗാത്മക വഴി നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഒരു കോഴ്‌സാണ്. വസ്ത്രങ്ങളുടെ ഘടനയില്‍ ത്രിമാനമായ സമീപനം സൃഷ്ട്ടിക്കല്‍, വസ്ത്രങ്ങളെ ഒരുമിച്ചുചേര്‍ക്കല്‍, വീട് അലങ്കാരം മുതല്‍ ഓഫീസ് അലങ്കാരം വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പന ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി വരുന്നുണ്ട്. സര്‍ഗാത്മകവും ബൗദ്ധികവുമായ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും സ്വന്തം ഡിസൈന്‍ തത്വശാസ്ത്രം വികസിപ്പിക്കാനും കീഴ് വഴക്കങ്ങളെ വെല്ലുവിളിക്കാനും ഈ ബിരുദ കോഴ്‌സ് സഹായിക്കുന്നു.

ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയായി, 50 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സ് പഠിക്കാവുന്നതാണ്. 6 സെമെസ്റ്ററുകളിലായി 3 വര്‍ഷത്തെ കോഴ്‌സാണിത്.

ഡിസൈന്‍ വ്യവസായത്തിന് ഒരു സര്‍ഗാത്മക മനസ്സുള്ള ഏതൊരു വ്യക്തിക്കും ഈ കോഴ്‌സ് പിന്തുടരാവുന്നതാണ്. ടെക്‌സ്റ്റൈല്‍സ് പ്രൊസസ്സിങ്ങ്, രൂപകല്‍പ്പന, ടെക്‌സ്റ്റൈല്‍സ് ഉല്‍പാദനം, എന്നിവയില്‍ പരിശീലനം ഈ കോഴ്‌സ് നല്‍കുന്നു. ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍, ടെക്‌നീഷ്യന്‍, പോലുള്ള വിവിധ തൊഴില്‍ പ്രൊഫൈലുകളില്‍ ഒരു വസ്ത്ര വ്യവസായത്തിന്റെ ഭാഗമാവാന്‍ താല്‍പര്യമുള്ള ആര്‍ക്ക് വേണമെങ്കിലും ഈ കോഴിസിന് ചേരാവുന്നതാണ്.

മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സിന് ശേഷം ബിരുദാനന്തര കോഴ്‌സായി എം.എ. ടെക്‌സ്‌റ്റൈല്‍ ഡിസൈനും, എം.ബി.എ ടെക്‌സ്‌റ്റൈല്‍ ഡിസൈനും ചെയ്യാവുന്നതാണ്.

ടെക്‌സ്റ്റൈല്‍സ് ഡിസൈന്‍ അസിസ്റ്റന്റ്, കളറിസ്റ്റ്, ടെക്‌സ്റ്റൈല്‍ ഡിസൈനര്‍, എക്‌സിബിഷന്‍ ഡിസൈനര്‍, ഡൈയിങ് ആന്‍ഡ് പ്രിന്റിങ് കണ്‍സള്‍ട്ടന്റ്, ടെക്‌സ്റ്റൈല്‍ ഡിസൈന്‍ സംരഭകന്‍, എബ്രോയിഡറി ഡിസൈനര്‍, ടെക്‌സ്‌റ്റൈല്‍സ് ഡിസൈന്‍ മീഡിയ സ്‌പെഷ്യലിസ്റ്റ്, ഫാബ്രിക് അനലൈസര്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍ പബ്ലിസിസ്റ്റ്, മെര്‍ച്ചന്‍ഡൈസിങ്ങ് അസിസ്സ്റ്റന്റ്, അധ്യാപകന്‍ തുടങ്ങിയ തൊഴില്‍ പ്രൊഫൈലോടെ ഈ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് നിരവധി അവസരങ്ങളുണ്ട്.

ഇന്ത്യയിലെ പ്രമുഖ കോളേജുകള്‍
  1. ARCH Academy of Design, New Delhi
  2. National Institute of Fashion Technology, Gandhinagar
  3. Pearls Academy of Fashion Desighn, New Delhi
  4. School of Fashion Technology, Pune
  5. Banasthali University, Rajasthan
  6. Galgotias University, Noida
  7. Indian Institute of Fashion and Design, Chandigrah
കേരളത്തിലെ പ്രമുഖ കോളേജുകള്‍
  1. Mahathma Gandhi University- (MGU), Kottayam
  2. Jain University, Kochi
  3. IIKM Business School, Caliut
  4. Al Salama Institute of Architecture- (ASIA), Perinthalmanna
  5. Vidhyodaya Institute of Engineering and Technology, Kozhikode
  6. Assumption College, Kottayam

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!