ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസറുകള്‍) ഇക്കൊല്ലം നടത്തുന്ന പഞ്ചവത്സര BS-MS ഡ്യുവല്‍ ഡിഗ്രി, നാലുവര്‍ഷത്തെ ‘ബി.എസ്’ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി. ‘SCB’, ‘KVPY’ ചാനല്‍ വഴി അപേക്ഷിക്കുന്നവര്‍ക്കാണ് അവസരം. അപേക്ഷ ഫീസ് 2000 രൂപ. എസ്.സി/എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി.

സ്റ്റേറ്റ് സെന്‍ട്രല്‍ ബോര്‍ട് പ്ലസ് ടു, ‘KVPY’ യോഗ്യത നേടുന്നവര്‍ക്ക് ജൂലൈ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.iiseradmission.in എന്ന അഡ്മിഷന്‍ പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ഏഴ് ഐസറുകളാണുള്ളത്. എസര്‍ ഭോപാലില്‍ മാത്രമാണ് ബി.എസ് പ്രോഗ്രാമുള്ളത്. എന്‍ജിനീയറിങ്ങ് സയന്‍സിലും ഇക്കണോമിക് സയന്‍സിലുമാണ് പഠനാവസരം.

ഗവേഷണത്തിന് പ്രാമുഖ്യമുള്ള പാഠ്യപദ്ധതികളാണ് ഐസറുകളിലുള്ളത്. ഒരോ ഐസറിലും ബി.എസ്-എം.എസ് പ്രോഗ്രാമില്‍ ലഭ്യമായ സീറ്റുകള്‍- തിരുവനന്തപുരം (വിതുര) 280, തിരുപ്പതി 181, പുണെ 288, മൊഹാലി 244, കൊല്‍ക്കത്ത 240, ഭോപാല്‍ 252, ബേര്‍ഹാംപുര്‍ 256. ഭോപാലില്‍ ബി.എസ് കോഴ്‌സില്‍ 115 സീറ്റുകളുണ്ട്.

ശാസ്ത്ര വിശയങ്ങളില്‍ 2020/2021 വര്‍ഷത്തില്‍ പ്ലസ്ടു തത്തുല്യ പരീക്ഷ പായായിട്ടുള്ളവര്‍ക്കാണ് പ്രവേശനം. ഐസര്‍ അഡമിഷന്‍ ബോര്‍ഡ് നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്ക് നേടുന്നവര്‍ക്കാണ് അഡ്മിഷന്‍. എസര്‍ അഭിരുചി പരീക്ഷയില്‍ scb ചാനല്‍ വഴി അപേക്ഷിക്കുന്നവര്‍ യോഗ്യത നേടുകയും വേണം. സെപ്റ്റംബര്‍ 17 ന് ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ദേശീയതലത്തില്‍ നടത്തും.

ജെ.ഇ.ഇ അഡ്വാന്‍സ് ചാനല്‍ വഴി പ്രവേശനം നേടുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പണത്തിന് പ്രത്യേകം സമയം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiseradmission.in കാണുക. സംശയ നിവാരണത്തിന് [email protected] എന്ന ഇ മെയിലിലും ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here