വലിയ ആശയങ്ങളുണ്ടായിട്ടും ബിസിനസ് ആരംഭിക്കുന്നതിന് മുടക്കു മുതലില്ലാതെ വിഷമിക്കുന്നവർ ഏറെയാണ്. കൈനിറയെ കാശുണ്ടായിട്ടും എന്ത് ബിസിനസ് തുടങ്ങുമെന്നറിയാത്തവരായും  അനേകരുണ്ട്. ബിസിനസിന് ആശയവും മുടക്കുമുതലും ആവശ്യമാണ്. രണ്ടിനും തുല്യ പ്രാധാന്യവും കൽപ്പിക്കണം.

മുടക്കുമുതലില്ലാത്തതിനാൽ  ബിസിനസ് തുടങ്ങാൻ കഴിയാതെ വിഷമിക്കുന്നവർക്ക് മൂലധനവും അധ്വാനവും മുതലാക്കി ആരംഭിക്കാവുന്ന 5 ബിസിനസുകളെ  പരിചയപ്പെടുത്തുകയാണ്.

1. ഡയറക്ട് സർവ്വീസ്

സ്വന്തമായി ഒരു കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് കണക്ഷനും തൊഴിൽ ചാതുര്യവും  ഉണ്ടെങ്കിൽ പ്രത്യേക മുടക്കുമുതലില്ലാതെ തുടങ്ങാവുന്ന സംരംഭമാണ് ഡയറക്ട്  സർവീസ്. വെബ് പോസ്റ്റിംഗ്, ലെറ്റർ റൈറ്റിങ്, ഐഡിയ ക്രിയേറ്റിങ്, സോഷ്യൽ മീഡിയ പോസ്റ്റിങ്, കണ്ടെന്‍റ് റൈറ്റിങ് തുടങ്ങിയവയാണ് തൊഴിൽ സ്വഭാവം. ഓഫീസുകൾ, ബിസിനസുകാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകൾ, വ്യക്തികൾ തുടങ്ങി വലിയൊരു ഉപഭോക്തൃനിരയെ  ഇതിലേക്കായി ആകർഷിക്കാനും. സ്ഥിരം സേവനവും താൽക്കാലിക സേവനവും വേർതിരിച്ച് ചെലവഴിക്കുന്ന സമയവും കൂടി കണക്കിലെടുത്ത് സേവനത്തിന് വില നിശ്ചയിക്കാവുന്നതാണ്.

2. പ്രോഡക്റ്റ് പ്രൊമോഷൻ

വലിയ സുഹൃദ് വലയവും മികച്ച രചനാചാതുര്യവും  ഉള്ളവർക്ക് അനുയോജ്യമായ ഈ സംരംഭത്തിന് സ്വന്തമായി കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് കണക്ഷനും  മാത്രം മതിയാവും. വിവിധ സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് തുറന്ന് സമാനരീതിയിൽ സർവീസ് ചെയ്യുന്നവരെ കണ്ടെത്തി പ്രമോട്ട് ചെയ്യുന്ന പ്രോഡക്ട് കൂടുതൽ ആൾക്കാരുടെ ശ്രദ്ധയിൽ പതിപ്പിക്കേണ്ടത് ഈ ബിസിനസിനെ വളർച്ചയ്ക്ക് ആവശ്യമാണ്. അതത് പ്രദേശങ്ങളിലെ  ഉൽപന്നങ്ങളുടെ പ്രത്യേകതകളും മേന്മകളും ആവശ്യകതയും പ്രയോജനവും മറ്റുള്ളവരിൽ ഈ സൈറ്റുകൾ വഴി എത്തിക്കുകയും അവയ്ക്ക്  ഓർഡർ നേടികൊടുക്കലുമാണ് ബിസിനസിന്‍റെ സ്വഭാവം. എത്രത്തോളം ആൾക്കാരെ വിവിധ ഉൽപന്നങ്ങളുമായി കൂട്ടിയിണക്കി ഓർഡർ സ്വീകരിച്ചുനൽകാനാവുമോ  അത്രത്തോളം നേട്ടവും കൈവരിക്കാം. ഉൽപാദകരുമായി കമ്മീഷൻ വ്യവസ്ഥകൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കണമെന്നു മാത്രം.

3. ആർട്ട് സെയിൽ

ഭാവനയും ചിത്രകലാ പ്രാവീണ്യവും  ഉള്ളവർക്ക് മാത്രം ചെയ്യാൻ കഴിയാവുന്ന  ഒരു ബിസിനസാണ് ആർട്ട് സെയിൽ. സ്വന്തമായി ഇതിനു കഴിവില്ലെങ്കിൽ, കഴിവുള്ളവരെ ഉപയോഗപ്പെടുത്തിയും ബിസിനസ് ചെയ്യാം. ഏറെക്കാലമായി പ്രവാസ ജീവിതം നയിക്കുന്നവർക്കായി  അവരുടെ തറവാട്, ഗ്രാമം, പഠിച്ച സ്കൂൾ, അധ്യാപകർ തുടങ്ങി എന്തും ആർട്ടിനു വിഷയമാക്കാം. വിശേഷാവസരങ്ങളിൽ സമ്മാനമായി കൈമാറുന്നതിനും വീടിൻറെ ചുമരുകളിൽ അലങ്കാര ചിത്രങ്ങളായി  പ്രദർശിപ്പിക്കുന്നതിനും മറ്റും ഇവയ്ക്ക് വൻ ഡിമാൻഡാണുള്ളത്. വിദേശത്തോ അന്യദേശത്തോ ഉള്ള പ്രവാസികളിൽ നിന്ന് തയ്യാറാക്കേണ്ട ദൃശ്യങ്ങളുടെ രൂപരേഖ ചോദിച്ചു മനസ്സിലാക്കി പ്രസ്തുത പ്രദേശമോ കെട്ടിടമോ കഴിയുമെങ്കിൽ നേരിട്ട് കണ്ടും പഠിച്ചും വേണം ചിത്രങ്ങൾ തയ്യാറാക്കേണ്ടത്. നൊസ്റ്റാൾജിയ ധ്വനിപ്പിക്കുന്ന ഇത്തരം സമ്മാനങ്ങൾക്ക് യഥാർത്ഥ ആവശ്യക്കാർക്കിടയിൽ ലക്ഷങ്ങളാണ് വില.

4. ക്ലീനിംഗ് സർവ്വീസ്

വളരെ കുറഞ്ഞ മുടക്കുമുതലിൽ ആരംഭിക്കാവുന്ന സംരംഭമാണിത്. ക്ലീനിംഗ് സാമഗ്രികളും ഏതാനും ജോലിക്കാരും ഈ സംരംഭത്തിന് ആവശ്യമാണ്. റസിഡൻഷ്യൽ കോളനികളിലും കമേഷ്യൽ സ്ഥാപനങ്ങളിലും  ആവശ്യവും സമയവും അനുസരിച്ച് ജീവനക്കാരെ നൽകി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ് സംരംഭത്തിൻറെ സ്വഭാവം. ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്ന സമയത്തിനനുസരിച്ച് ഉപഭോക്താക്കളിൽനിന്ന് ഫീസ് ഈടാക്കാനാവും.  മികച്ച ക്ലീനിങ് മെറ്റീരിയലുകൾ വാങ്ങുന്നതിന് മാത്രമാണ് മൂലധനത്തിൻറെ ആവശ്യം വരിക. വീടുകളായാലും സ്ഥാപനങ്ങളായാലും ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനവും വർധിക്കും. എട്ടു മണിക്കൂർ ജോലിക്ക് ഒരു ജീവനക്കാരൻ എന്ന കണക്കിലാണ് ജീവനക്കാരുടെ എണ്ണം നിശ്ചയിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിനനുസരിച്ച് വരുമാനവും വർധിക്കും.

5. കോച്ചിംഗ് സെൻറർ

വിദ്യാഭ്യാസത്തിനും കഴിവിനും  അനുസരിച്ച് വിവിധതരം കോച്ചിങ് സെൻററുകൾ  ആരംഭിക്കാം. ഒഴിവുവേളകൾ ചിട്ടപ്പെടുത്തി വീട്ടമ്മമാർക്കുപോലും തുടങ്ങാവുന്ന, മുതൽമുടക്കു വേണ്ടാത്ത ഒരു സംരംഭമാണിത്. ബിസിനസ് കോച്ചിങ്,  ലൈഫ് കോച്ചിങ്, എജുക്കേഷനൽ കോച്ചിങ് തുടങ്ങി അവർക്ക്റിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി കൊടുക്കുന്നതാണ്  ബിസിനസിൻറെ സ്വഭാവം. സ്ഥല സൗകര്യം അനുസരിച്ച് വീട്ടിൽ വച്ചുപോലും കോച്ചിങ് സെൻറർ തുടങ്ങാം. പരസ്യത്തിലേക്കായി ബിറ്റ് നോട്ടീസ് വിതരണം ചെയ്തും ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ വഴിയും പരിചയക്കാരുമായുള്ള സമ്പർക്കം  വഴിയും സേവനം ആവശ്യമുള്ളവരെ കണ്ടെത്തണം. നിശ്ചിത തുക പ്രതിമാസം ഈടാക്കി വരുമാനം ഉറപ്പാക്കാം.

Also read: 1) സംരംഭകനാകുന്നതിനുമുൻപ് സ്വയം ചോദിക്കുക 9 ചോദ്യങ്ങള്‍

                2)  PMEGP വായ്പാ പദ്ധതി – മനസ്സിലാക്കാം

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!