സയൻസ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റൻറ് പ്രൊഫസർ ജെ.ആർ.എഫ് യോഗ്യതാപരീക്ഷയായ സി.എസ്.ഐ.ആർ യു ജി സി നെറ്റിന് വീണ്ടും അപേക്ഷിക്കാൻ അവസരം കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വേണ്ടിയാണ് വീണ്ടും അവസരം നൽകുന്നതെന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. സെപ്റ്റംബർ 10-ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. സെപ്റ്റംബർ 11 മുതൽ 17 വരെ അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസരം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.csirnet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply