ഇന്ത്യൻ എൻജിനിയറിങ് സർവീസസ് പരീക്ഷയ്ക്കായുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനിയറിങ് തസ്തികകളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ജൂലായ് 18-നാണ് പരീക്ഷ.

വിദ്യാഭ്യാസ യോഗ്യത:

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൻജിനിയറിങ് ബിരുദം.

പ്രായപരിധി:

21-30 വയസ്സ്. (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും.)

അപേക്ഷാഫീസ്:

ജനറൽ കാറ്റഗറിയിലുള്ളവർക്ക് 200 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ, എസ്.സി/ എസ്.ടിക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

പരീക്ഷാഘടന

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി ഘട്ടത്തിൽ 200, 300 മാർക്കിന്റേ രണ്ട് പേപ്പറുകളാണുണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ. നെഗറ്റീവ് മാർക്കുണ്ടാവും.

രണ്ടാംഘട്ടം വിവരണാത്മക പരീക്ഷയാണ്. 300 മാർക്കിന്റെ രണ്ട് പേപ്പറുകളിലായി എൻജിനിയറിങ്ങ് മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകുമുണ്ടാവുക. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. മൂന്നാംഘട്ടം അഭിമുഖമാണ്. 200 മാർക്കാണ് അഭിമുഖത്തിന് ലഭിക്കാവുന്ന പരമാവധി മാർക്ക്.

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 27വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് തുടങ്ങിയവയിലേക്കും പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!