ഗുരുവായൂര്‍ ദേവസ്വത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്ബര്‍: 17/2020) എഴുത്ത് പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ തൃശ്ശൂര്‍ ചെമ്ബുക്കാവ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തും.

അഡ്മിഷന്‍ ടിക്കറ്റ് നാളെ (ജനുവരി 2) മുതല്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുകയും ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം.